മുട്ടം: പഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് 28ന് നടത്തും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.നാമനിര്‍ദേശ പത്രിക മൂന്നു മുതൽ10 വരെ സമര്‍പ്പിക്കാം.
സൂക്ഷ്മപരിശോധന 11ന് നടക്കും. 14 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ പ്രാബല്യത്തില്‍ വന്നു. പെരുമാറ്റച്ചട്ടം പഞ്ചായത്ത് പ്രദേശം മുഴുവനും ബാധകമാണ്.19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
പട്ടിക പഞ്ചായത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്.